BUSINESS

നേവിക്കായി അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പൽ ‘ഐഎൻഎസ് മച്ചിലിപട്ടണം’; കീലിട്ട് കൊച്ചിൻ ഷിപ്പ്‍യാർഡ്


നാവികസേനയ്ക്കായി (Indian Navy) നിർമിക്കുന്ന അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലിനുള്ള (Anti-Submarine Warfare ship/ ASW SWC) കീൽ ഇട്ട് (Keel laying) കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard). കപ്പലിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്ന ചടങ്ങാണിത്. നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്പ്‍യാർഡ് നിർമിക്കുന്ന പദ്ധതിയിലെ 7-ാമത്തെ അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലാണിത്. ഐഎൻഎസ് മച്ചിലിപട്ടണം (INS Machilipatnam) എന്നാണ് കപ്പലിന്റെ പേര്.ഈ കപ്പലിന് പരമാവധി 25 നോട്ട് (knots) ഭാരം വഹിക്കാനാകും. പരമാവധി വേഗം 1,800 നോട്ടിക്കൽ മൈൽ (nautical miles). വെള്ളത്തിനടിയിലെ നിരീക്ഷണത്തിനായി തദ്ദേശീയമായി വികസിപ്പിച്ച, അധ്യാധുനിക സോണാറുകൾ (SONARS) കപ്പലിലുണ്ട്. ‘ആത്മനിർഭർ’ ക്യാമ്പയ്ന്റെ ഭാഗമായി, തദ്ദേശീയമായി വികസിപ്പിച്ചതും ഉന്നതനിലവാരമുള്ളതുമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് കപ്പലിന്റെ നിർമാണം. ഇന്ത്യക്കും അത്യാധുനിക സൗകര്യങ്ങളുള്ള യുദ്ധക്കപ്പൽ നിർമിക്കാനുള്ള വൈദഗ്ധ്യമുണ്ടെന്നതിന്റെ ഉദാഹരണവുമാണിത്.


Source link

Related Articles

Back to top button