കണ്ണനെ കൊല്ലാൻ നോക്കിയ സ്കൂൾ ബസ് ! ‘പ്രാവിൻകൂട് ഷാപ്പി’ലെ ത്രില്ലടിപ്പിക്കുന്ന ചേസിങ് സീൻ പുറത്ത്

കണ്ണനെ കൊല്ലാൻ നോക്കിയ സ്കൂൾ ബസ് ! ‘പ്രാവിൻകൂട് ഷാപ്പി’ലെ ത്രില്ലടിപ്പിക്കുന്ന ചേസിങ് സീൻ പുറത്ത്
ഒരു ഷാപ്പിൽ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവുമൊക്കെയായി ഓരോ നിമിഷവും സസ്പെൻസും കൗതുകവും നിറച്ചുകൊണ്ട് മുന്നേറുന്ന ചിത്രത്തിൽ നിർണായക നിമിഷങ്ങളിലാണ് ചേസിങ് സീൻ വരുന്നത്. ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണൻ എന്ന കഥാപാത്രമായി സൗബിനും കണ്ണന്‍റെ ഭാര്യ മെറിൻഡയായി ചാന്ദ്‍നിയും കേസന്വേഷണത്തിനെത്തുന്ന പോലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരൻ സുനിലായി ചെമ്പൻ വിനോദ് ജോസുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. സ്കൂട്ടറിൽ പോകുന്ന കണ്ണന് പിറകെ ഒരു സ്കൂള്‍ ബസ് പാഞ്ഞടുക്കുന്നതും ബസിനടിയിൽ പോകാതെ രക്ഷപ്പെടാനായി കണ്ണൻ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് ചേസിങ് സീനിലുള്ളത്. പ്രേക്ഷകരിൽ ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ് ഈ രംഗങ്ങള്‍. ഷൈജു ഖാലിദ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും ഏറെ മികവാർന്നതാണ്.
Source link