സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിൽ; കേന്ദ്ര ബജറ്റിൽ പ്രതീക്ഷ വളർച്ചയ്ക്കുള്ള ഉത്തേജന പാക്കേജ്


കൊച്ചി ∙ സമ്പദ്‌വ്യവസ്‌ഥ മാന്ദ്യത്തിലായതിനാൽ ഉത്തേജനം നൽകാൻ ഒട്ടേറെ നടപടികൾ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക വരുമാനത്തിന്റെയും മൂലധന നിക്ഷേപത്തിന്റെയും വർധനയ്‌ക്കുള്ള നടപടികൾ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. മൂലധന വിഹിതം കൂട്ടുമ്പോൾ റോഡ് ഉൾപ്പെടെ ഒട്ടേറെ നിർമാണങ്ങൾക്ക് ആ തുക ലഭിക്കും. അതിന്റെ വിനിയോഗം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും.ആദായ നികുതി സ്‌ലാബുകളിൽ മാറ്റം വരുത്തിയേക്കാം. അത് ഉപഭോഗ വർധനയ്‌ക്കു സഹായകമാകുമ്പോൾ എല്ലാ മേഖലകൾക്കും ഉത്തേജനമാകും.


Source link

Exit mobile version