ഡീപ്സീക്കിനെയും കടത്തിവെട്ടും; എഐയുടെ യുദ്ധക്കളത്തിലേക്ക് ചൈനയുടെ ആലിബാബയും


ഡീപ്സീക്കിനെ വെല്ലുന്ന എഐ മോഡൽ അവതരിപ്പിച്ചെന്ന അവകാശവാദവുമായി ചൈനീസ് ടെക് കമ്പനിയായ ആലിബാബ. ക്വെൻ 2.5 എഐ മോഡലിന്റെ മാക്സ് എന്ന പുതിയ പതിപ്പ് കമ്പനി ഇന്നലെ പുറത്തിറക്കി. ഡീപ്സീക്കിന്റെ പുതിയ പതിപ്പായ വി–3യെക്കാൾ മികച്ച പ്രകടനമെന്നാണ് വാദം. മെറ്റ, ഓപ്പൺ എഐ കമ്പനികളുടെ പേരുകൾ പരാമർശിച്ചായിരുന്നു ആലിബാബയുടെ അവതരണം.20 മാസം മാത്രം പ്രായമുള്ള ഡീപ്സീക് എന്ന ചൈനീസ് സ്റ്റാർട്ടപ് കമ്പനിയുടെ പുതിയ എഐ പതിപ്പ് അമേരിക്കയിലെ ടെക് കമ്പനികളെയെല്ലാം പ്രതിരോധത്തിലാക്കിയതിനു തൊട്ടുപിന്നാലെയാണ് ആലിബാബയുടെ രംഗപ്രവേശം. ചൈനീസ് പുതുയുഗപ്പിറവിയിലാണ് പുതിയ മോഡൽ അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.


Source link

Exit mobile version