തളിപ്പറമ്പിൽ മനോരമ സമ്പാദ്യം-ജിയോജിത്-റോട്ടറി ക്ലബ്ബ് സൗജന്യ ഓഹരി വിപണി ക്ലാസ് ഫെബ്രുവരി 15ന്


തളിപ്പറമ്പ്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ  സർവീസസ്, തളിപ്പറമ്പ് റോട്ടറി ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി-മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. തളിപ്പറമ്പിൽ റിക്രിയേഷണൽ ക്ലബ്ബിൽ  ഫെബ്രുവരി 15ന് രാവിലെ 10 മുതൽ  12  വരെയാണ് സെമിനാർ. എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് എ.വി.പി -ചാനൽ ഹെഡ് കേരള എൻ.ജെ. ജോസഫ്, ജിയോജിത് റീജിയണൽ  മാനേജർ വി.ആർ. ആന്റണി ജോസഫ് എന്നിവർ ക്ലാസുകൾ നയിക്കും. സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടാകും. വിജയികൾക്ക് ജിയോജിത്, മനോരമ  ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും.


Source link

Exit mobile version