BUSINESS
ധാതു രംഗത്തും ‘ആത്മനിർഭർ’ ആകാൻ ഇന്ത്യ: 34,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

ന്യൂഡൽഹി∙ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നാഷനൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം. 7 വർഷത്തേക്ക് 34,300 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ധാതുക്കളുടെ പര്യവേക്ഷണവും ഖനനവും പദ്ധതിയുടെ ഭാഗമാണ്. ധാതുക്കളുമായി ബന്ധപ്പെട്ട് സ്വയംപര്യാപ്തത ഉറപ്പാക്കുകയും ഹരിത ഊർജ സ്രോതസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യം. നിലവിൽ ഇതിൽ വലിയൊരു പങ്ക് ധാതുക്കളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 24 ധാതുക്കളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രാഫൈറ്റ്, ലിഥിയം, ഫോസ്ഫേറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. മൊത്തം തുകയിൽ 16,300 കോടിയാണ് കേന്ദ്ര വിഹിതം, ബാക്കി 18,000 കോടി രൂപ ഇതുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾ നിക്ഷേപിക്കും.
Source link