BUSINESS
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓപ്പറേഷൻസ് വിഭാഗ സിരാകേന്ദ്രം ഇനി കൊച്ചി; 12 നില ടവർ തുറന്നു

കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 96 വർഷത്തെ ചരിത്രത്തിൽ നേടിയ വളർച്ചയുടെ പ്രതീകം പോലെ പടുത്തുയർത്തിയ 12 നില ടവർ സ്ഥാപക ദിനത്തിൽ കാക്കനാട് ഇൻഫോപാർക്ക് രാജഗിരി വാലിയിൽ തുറന്നു.കേരളത്തിലെ ഏറ്റവും വലിയ കറൻസി ചെസ്റ്റും ഐടി സെന്ററും ഉൾപ്പെടെ ഒട്ടേറെ ആധുനിക സൗകര്യങ്ങൾ പുതിയ ഓഫിസിലുണ്ടെങ്കിലും ബാങ്കിന്റെ അടിസ്ഥാന മൂല്യങ്ങൾക്കു മാറ്റമുണ്ടാവില്ലെന്ന് ഉദ്ഘാടനം ചെയ്ത ചെയർമാൻ വി.ജെ. കുര്യൻ പറഞ്ഞു.
Source link