INDIALATEST NEWS

9 മാസമായ ഭ്രൂണത്തിൽ മറ്റൊരു ഭ്രൂണം; അപൂർവമെന്ന് ഡോ‍ക്ടർമാർ, ഇന്ത്യയിൽ 15 കേസ്

9 മാസമായ ഭ്രൂണത്തിൽ മറ്റൊരു ഭ്രൂണം; അപൂർവമെന്ന് ഡോ‍ക്ടർമാർ, ഇന്ത്യയിൽ 15 കേസ് | നാഗ്പുർ | ഭ്രൂണം | ആരോഗ്യം | മനോരമ ഓൺലൈൻ ന്യൂസ് – Rare Pregnancy Complication: Fetus-in-Fetu Case Highlights Medical Mystery in Nagpur | Pregnancy Issue | Fetus | Nagpur | Health News | Malayala Manorama Online News

9 മാസമായ ഭ്രൂണത്തിൽ മറ്റൊരു ഭ്രൂണം; അപൂർവമെന്ന് ഡോ‍ക്ടർമാർ, ഇന്ത്യയിൽ 15 കേസ്

മനോരമ ലേഖകൻ

Published: January 30 , 2025 12:34 PM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo Credit: SanyaSM/istockphoto.com)

മുംബൈ ∙ 9 മാസം ഗർഭിണിയായ യുവതിയുടെ ഭ്രൂണത്തിൽ മറ്റൊരു ഭ്രൂണം കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്ത് ബുൽഡാനയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ സ്കാൻ ചെയ്തപ്പോഴാണ് അപൂർവ അവസ്ഥ കണ്ടെത്തിയത്.

ഇന്ത്യയിൽ ഇത്തരത്തിൽ 15ൽ താഴെ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്ന് ബുൽഡാന ജില്ലാ വനിതാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.പ്രസാദ് അഗർവാൾ പറഞ്ഞു. ഭ്രൂണത്തിലെ ഭ്രൂണം വളരുന്നില്ലെന്നും യുവതിക്കു നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർ അറിയിച്ചു. ഇരട്ടക്കുട്ടികൾ രൂപപ്പെടുന്നതിനിടെയുണ്ടായ അപാകതയാണു ഈ അവസ്ഥയ്ക്കു കാരണമെന്നു വിദഗ്ധർ പറയുന്നു.

ആശുപത്രിയിൽ യുവതിയുടെ സോണോഗ്രാഫി പരിശോധന നടത്തിയപ്പോഴാണു ഡോക്ടർമാർ പ്രശ്നം കണ്ടെത്തിയത്. ‘‘ഭ്രൂണത്തിലെ ഭ്രൂണം എന്നതു അപൂർവ സംഭവമാണ്. 5 ലക്ഷത്തിൽ ഒരാളിലേ ഇങ്ങനെ സംഭവിക്കാറുള്ളൂ.‍‌ ലോകത്ത് ഇതുവരെ 200 കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ ഇതുവരെ 10–15 കേസുകൾ. 35 ആഴ്ച പ്രായമുള്ള ഈ ഭ്രൂണത്തിലെ വളർച്ചയിൽ അസാധാരണത്വം തോന്നിയപ്പോഴാണു വിശദമായി പരിശോധിച്ചത്’’– ഡോ.പ്രസാദ് അഗർവാൾ പറഞ്ഞു. സുരക്ഷിത പ്രസവത്തിനും തുടർ ചികിത്സയ്ക്കുമായി യുവതിയെ ഛത്രപതി സംഭാജിനഗറിലെ ആശുപത്രിയിലേക്കു മാറ്റി.

English Summary:
Fetus in Fetu: A rare case of “fetus in fetu” has been discovered in a nine-month pregnant woman in Buldana, India. This unusual condition, where one fetus is contained within another, affects only a handful of people globally.

mo-health-pregnancy mo-health-healthnews 1mrv8j5kp0kt2vntjoq8v821c1 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-news-national-states-maharashtra-nagpur


Source link

Related Articles

Back to top button