അടുത്തയാഴ്ച വിവാഹം; ഗൂഗിൾ ഉദ്യോഗസ്ഥനായ മലയാളി യുവാവ് വീട്ടിൽ മരിച്ചനിലയിൽ

അടുത്തയാഴ്ച വിവാഹം; ഗൂഗിൾ ഉദ്യോഗസ്ഥനായ മലയാളി യുവാവ് വീട്ടിൽ മരിച്ചനിലയിൽ | മുംബൈ | ഗൂഗിൾ | മരണം | മലയാളി | മനോരമ ഓൺലൈൻ ന്യൂസ് – Google Employee Vijay Velayudhan Found Dead in Mumbai, Days Before Wedding | Google Employee | Mumbai | Death | Keralite | Malayala Manorama Online News
അടുത്തയാഴ്ച വിവാഹം; ഗൂഗിൾ ഉദ്യോഗസ്ഥനായ മലയാളി യുവാവ് വീട്ടിൽ മരിച്ചനിലയിൽ
മനോരമ ലേഖകൻ
Published: January 30 , 2025 12:05 PM IST
1 minute Read
പ്രതീകാത്മക ചിത്രം (Credit : D-Keine/Istock)
മുംബൈ ∙ ഗൂഗിളിൽ ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ഡോംബിവ്‌ലിയിലെ വെസ്റ്റ് ചന്ദ്രഹാസ് ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കൂവപ്പടി കളമ്പാട്ടുകുടി വേലായുധൻ–ലതിക ദമ്പതികളുടെ ഏകമകനായ വിജയ് വേലായുധൻ (33) ആണു മരിച്ചത്.
അടുത്ത ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹ ഒരുക്കങ്ങൾക്കായി പുറത്തുപോയ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ ‘പൊലീസ് വരാതെ വാതിൽ തുറക്കരുത്’ എന്നെഴുതിയ കുറിപ്പ് വീടിന്റെ വാതിലിൽ ഒട്ടിച്ചിരിക്കുന്നത് കണ്ടു. വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു. മുംബൈയിൽ ജനിച്ചുവളർന്ന വിജയ് സിംഗപ്പൂരിലെ ഓഫിസിലും മുംബൈയിലെ വീട്ടിലുമിരുന്നാണ് ജോലി ചെയ്തിരുന്നത്.
English Summary:
Vijay Velayudhan, a Google employee from Kerala, found dead in his Mumbai home. A suicide note and locked door led to police investigation just days before his wedding.
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 74s3609ijnst1tr1imait4jl4s mo-news-common-mumbainews mo-health-death mo-news-common-keralanews mo-technology-google
Source link