BUSINESS

സ്വർണവില ഇന്നും കുതിച്ചുകയറി പുത്തൻ റെക്കോർഡിൽ; വെള്ളിക്ക് സെഞ്ചറി, ഉറ്റുനോട്ടം ഇനി കേന്ദ്ര ബജറ്റിൽ


സ്വർണാഭരണ പ്രിയരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി വില ഇന്നും കേരളത്തിൽ‌ റെക്കോർഡ് തകർത്തു. ഗ്രാമിന് 15 രൂപ വർധിച്ച് 7,610 രൂപയും പവന് 120 രൂപ ഉയർന്ന് 60,880 രൂപയുമായി. ഇന്നലെ കുറിച്ച ഗ്രാമിന് 7,595 രൂപയും പവന് 60,760 രൂപയുമെന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഇന്നലെയും ഇന്നുമായി ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലും അധികം.18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 10 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 6,285 രൂപയിലെത്തി. കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. ഇന്നലെയാണ് 18 കാരറ്റ് സ്വർണവില പവന് ആദ്യമായി 50,000 രൂപ ഭേദിച്ചത്. വെള്ളിവിലയും ഇന്ന് ഗ്രാമിന് 2 രൂപ ഉയർന്ന് 100 രൂപയിലെത്തി. വെള്ളികൊണ്ടുള്ള ആഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ എന്നിവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും ഈ വിലക്കയറ്റം തിരിച്ചടിയാണ്.


Source link

Related Articles

Back to top button