INDIA

വിജയാരവക്കോട്ട; നൂറാം ദൗത്യത്തിന്റെ വിജയനിറവിൽ ശ്രീഹരിക്കോട്ട

വിജയാരവക്കോട്ട; നൂറാം ദൗത്യത്തിന്റെ വിജയനിറവിൽ ശ്രീഹരിക്കോട്ട | മനോരമ ഓൺലൈൻ ന്യൂസ് – Sriharikota’s 100th mission was a triumphant success for ISRO. The GSLV F15 rocket launch successfully deployed its satellite, celebrating a century of achievements in Indian space exploration | India News, Malayalam News | Manorama Online | Manorama News

വിജയാരവക്കോട്ട; നൂറാം ദൗത്യത്തിന്റെ വിജയനിറവിൽ ശ്രീഹരിക്കോട്ട

മനോരമ ലേഖകൻ

Published: January 30 , 2025 03:18 AM IST

1 minute Read

ശ്രീഹരിക്കോട്ട ∙ പുതിയ ചുമതലയേറ്റശേഷമുള്ള ആദ്യ ദൗത്യത്തിനായി ആത്മവിശ്വാസത്തോടെയാണ് ചെയർമാൻ ഡോ. വി.നാരായണൻ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ മിഷൻ കൺട്രോൾ സെന്ററിലെത്തിയത്. നീല ഓവർകോട്ടും വെള്ള ഷർട്ടും ധരിച്ച് ചിരിയോടെയെത്തിയ അദ്ദേഹം സഹപ്രവർത്തകർക്കു കൈകൊടുത്തശേഷം ക്രമീകരണങ്ങൾ ഒരിക്കൽക്കൂടി വിലയിരുത്തി. വിഐപി ഗാലറിയിലുണ്ടായിരുന്ന മുൻ മേധാവിമാരായ ഡോ. എസ്.സോമനാഥ്, ഡോ. കെ.ശിവൻ, ഡോ. കെ.രാധാകൃഷ്ണൻ തുടങ്ങിയവരെ അഭിവാദ്യം ചെയ്ത ശേഷമാണ് നാരായണൻ ഇരിപ്പിടത്തിലെത്തിയത്. 

കൃത്യ സമയത്ത് ജിഎസ്എൽവി എഫ് 15 റോക്കറ്റ് കുതിച്ചുയർന്നതോടെ കയ്യടികൾ. ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കി ഉപഗ്രഹം നിർദിഷ്ട ഭ്രമണപഥത്തിലെത്തിയതോടെ മിഷൻ സെന്ററിൽ സെഞ്ചറി നേട്ടത്തിന്റെ ആഹ്ലാദം. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തണുപ്പും മഞ്ഞും വകവയ്ക്കാതെ വിക്ഷേപണത്തിനു സാക്ഷികളായി. 

∙ ‘200–ാം വിക്ഷേപണമെന്ന നാഴികക്കല്ലിലേക്കു വേഗമെത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഐഎസ്ആർഒയ്ക്കു സാധിക്കും. തദ്ദേശീയ ഉപഗ്രഹ നിർമാണത്തിനു കൂടുതൽ കരുത്തേകുന്നതാണ് വിജയം.’ – ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ (ഡയറക്ടർ, വിഎസ്എസ്‌സി)
∙ ‘ശ്രീഹരിക്കോട്ടയിൽനിന്നുള്ള വിജയവാർത്തകൾ ഒട്ടേറെ യുവ മനസ്സുകൾക്ക് ശാസ്ത്രമേഖലയിലെത്താൻ പ്രചോദനമായിട്ടുണ്ട്. ഓരോ വിക്ഷേപണവും പുതിയ അറിവും അനുഭവവും പകരുന്നു.’ – എ.രാജരാജൻ (ഡയറക്ടർ സതീഷ് ധവാൻ സ്പേസ് സെന്റർ)

∙ ‘നൂറാം വിക്ഷേപണത്തിന്റെ മിഷൻ ഡയറക്ടറാകാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഏറെ നാളത്തെ കൂട്ടായ പരിശ്രമത്തിനു ലഭിച്ച അംഗീകാരമാണിത്. കൃത്യതയോടെ ദൗത്യം പൂർത്തിയാക്കാനായി.’ – തോമസ് കുര്യൻ (മിഷൻ ഡയറക്ടർ)

English Summary:
Sriharikota Basking in Glory: Sriharikota’s 100th mission was a triumphant success for ISRO. The GSLV F15 rocket launch successfully deployed its satellite, celebrating a century of achievements in Indian space exploration

mo-space-rocket mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space-isro 4bt245oi7e4mp6buhpri69caf5


Source link

Related Articles

Back to top button