INDIALATEST NEWS

5 രൂപയ്ക്ക് ഭക്ഷണം, മുതിർന്ന പൗരന്മാർക്ക് മാസം 5000 രൂപ; ഡൽഹിയിൽ കോൺഗ്രസ് പ്രകടനപത്രിക

5 രൂപയ്ക്ക് ഭക്ഷണം, മുതിർന്ന പൗരന്മാർക്ക് മാസം 5000 രൂപ; ഡൽഹിയിൽ കോൺഗ്രസ് പ്രകടനപത്രിക | മനോരമ ഓൺലൈൻ ന്യൂസ് – Delhi Congress’s manifesto prioritizes social welfare with promises like ₹5000 monthly pensions for senior citizens. The comprehensive plan also includes free electricity, affordable meals, and a caste census | India News, Malayalam News | Manorama Online | Manorama News

5 രൂപയ്ക്ക് ഭക്ഷണം, മുതിർന്ന പൗരന്മാർക്ക് മാസം 5000 രൂപ; ഡൽഹിയിൽ കോൺഗ്രസ് പ്രകടനപത്രിക

മനോരമ ലേഖകൻ

Published: January 30 , 2025 03:21 AM IST

1 minute Read

ന്യൂഡൽഹി ∙ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ രാജ്യതലസ്ഥാനത്ത് ജാതി സെൻസസ് നടത്തുമെന്ന് ഡൽഹി കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഇന്നലെ പുറത്തിറക്കിയ പ്രകടനപത്രികയിലാണ് 5 ‘ഗാരന്റികൾ’ ഉൾപ്പെടെ 219 വാഗ്ദാനങ്ങൾ. 25 ലക്ഷത്തിന്റെ സൗജന്യ  ആരോഗ്യ ഇൻഷുറൻസ് പദ്ധതി, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 33% സംവരണം, ദേശീയ വിദ്യാഭ്യാസ നയത്തിനു ബദലായി ഡൽഹി വിദ്യാഭ്യാസ നയം, തൊഴിൽരഹിതരായ വനിതകൾക്ക് 2500 രൂപ പ്രതിമാസം ആനുകൂല്യം, മുതിർന്ന പൗരന്മാർ–ട്രാൻസ്ജെൻഡറുകൾ–ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രതിമാസം 5000 രൂപ പെൻഷൻ, പൂർവാഞ്ചൽ സ്വദേശികൾക്കായി പ്രത്യേക പാക്കേജ്, 5 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന 100 ഇന്ദിര കന്റീനുകൾ തുടങ്ങി 22 ഭാഗങ്ങളുള്ള സമഗ്ര പ്രകടന പത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയത്.  

ഡൽഹിയിൽ കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻപരാജയം നേരിട്ട പാർട്ടിക്ക് ഇത്തവണ അഭിമാനത്തിന്റെ പോരാട്ടമാണ്. 2016, 2020 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല. 50 സീറ്റുകൾ നേടി അധികാരത്തിലെത്തും എന്നാണ് ഇത്തവണത്തെ കോൺഗ്രസിന്റെ പ്രഖ്യാപനം.

English Summary:
Delhi Assembly Elections: Delhi Congress’s manifesto prioritizes social welfare with promises like ₹5000 monthly pensions for senior citizens. The comprehensive plan also includes free electricity, affordable meals, and a caste census

mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-politics-elections mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-educationncareer-education 1ot7en7b0smd11vdmsa05iadth


Source link

Related Articles

Back to top button