കൂടെ പഠിക്കുന്ന പെൺകുട്ടിയോട് പ്രതികാരം; പീഡിപ്പിച്ചു കൊല്ലാൻ 100 രൂപയുടെ ക്വട്ടേഷൻ !
![](https://i0.wp.com/www.onlinekeralanews.com/wp-content/uploads/2025/01/police-vehicle-representational-image.jpg?resize=780%2C470&ssl=1)
കൂടെ പഠിക്കുന്ന പെൺകുട്ടിയോട് പ്രതികാരം; പീഡിപ്പിച്ചു കൊല്ലാൻ 100 രൂപയുടെ ക്വട്ടേഷൻ ! | മനോരമ ഓൺലൈൻ ന്യൂസ് – A seventh-grader’s attempt to orchestrate the rape and murder of a classmate for ₹100 highlights severe child safety issues. The school’s failure to act led to police filing a case against the headmaster and teachers | India News, Malayalam News | Manorama Online | Manorama News
കൂടെ പഠിക്കുന്ന പെൺകുട്ടിയോട് പ്രതികാരം; പീഡിപ്പിച്ചു കൊല്ലാൻ 100 രൂപയുടെ ക്വട്ടേഷൻ !
മനോരമ ലേഖകൻ
Published: January 30 , 2025 02:00 AM IST
1 minute Read
വിവരം മറച്ചുവച്ച ഹെഡ്മാസ്റ്ററിനും അധ്യാപകർക്കുമെതിരെ കേസ്
പ്രതീകാത്മക ചിത്രം
മുംബൈ∙ കൂടെ പഠിക്കുന്ന പെൺകുട്ടിയോട് പ്രതികാരം തീർക്കാൻ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് 100 രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ. വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന സ്കൂൾ ഹെഡ്മാസ്റ്റർക്കും രണ്ട് അധ്യാപകർക്കുമെതിരെ പൊലീസ് കേസെടുത്തു.
പുണെയിലെ ദൗണ്ഡിൽ പ്രോഗസ് കാർഡിൽ വ്യാജ ഒപ്പിട്ടത് ക്ലാസ് ടീച്ചറെ അറിയിച്ചതിൽ പ്രകോപിതനായ വിദ്യാർഥി പീഡിപ്പിച്ചു കൊലപ്പെടുത്താനാണ് നിർദേശിച്ചത്. എന്നാൽ, ക്വട്ടേഷൻ ലഭിച്ച വിദ്യാർഥി വിവരം അധ്യാപകരെ അറിയിച്ചതോടെ പദ്ധതി പൊളിഞ്ഞു. സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതോടെ പെൺകുട്ടിയുടെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്.
English Summary:
Pune school revenge plot: A seventh-grader’s attempt to orchestrate the rape and murder of a classmate for ₹100 highlights severe child safety issues. The school’s failure to act led to police filing a case against the headmaster and teachers.
mo-news-common-malayalamnews mo-crime-rape 4sk4c6id21h9cnnq8r7m39amn3 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-mumbainews mo-crime-murder
Source link