KERALAM

ഛർദ്ദിക്കാൻ ബസിൽ നിന്ന് തല പുറത്തേക്കിട്ടു; തലയറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

ബംഗളൂരു: കർണാടകയിൽ ബസിൽ യാത്ര ചെയ്യവേ ഛർദ്ദിക്കാൻ ജനലിലൂടെ പുറത്തേക്ക് തലയിട്ട സ്ത്രീക്ക് ലോറിയിടിച്ച് ദാരുണാന്ത്യം. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ തലയിൽ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. മൈസുരുവിലെ ഗുണ്ടൽപേട്ടിൽ വച്ചായിരുന്നു അപകടം.

അപകടം നടന്ന ഉടൻ സ്ത്രീ മരിച്ചു. അപകടത്തിൽ തലയും ഉടലും വേർപെട്ടുപോയി. മൈസൂരു അർബൻ ഡിവിഷനിലെ ഡിവിഷണൽ കൺട്രോളർ, ഡി.എം.ഇ, ഡി.ടി.ഒ, എസ്.ഒ എന്നിവർ സ്ഥലം സന്ദർശിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ലോറി ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്.


Source link

Related Articles

Back to top button