WORLD

യു.എസില്‍ നിന്നുള്ള ഉയര്‍ന്ന വിലയുള്ള ചില സാധനങ്ങളുടെ തീരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയര്‍ന്ന വിലയുള്ള ചില സാധനങ്ങളുടെ തീരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രത്യേകതരം സ്റ്റീല്‍, വിലകൂടിയ മോട്ടോര്‍സൈക്കിളുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിങ്ങനെയുള്ള സാധനങ്ങളുടെ ഇറക്കുമതിത്തീരുവയില്‍ ഇന്ത്യ കുറവ് വരുത്തിയേക്കുമെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. യു.എസില്‍നിന്ന് 20 ഇനം സാധനങ്ങളാണ് നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇവയ്ക്ക് നൂറ് ശതമാനത്തിലേറെയാണ് ഇപ്പോള്‍ നികുതി ചുമത്തുന്നത്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ച് ‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ’ന്ന് കഴിഞ്ഞ ദിവസം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചിരുന്നു. ഇത് അധികകാലം തുടരാന്‍ അനുവദിക്കില്ലെന്നും അമേരിക്കയെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. തങ്ങളെ ഉപദ്രവിക്കുന്ന രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും മേല്‍ നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഡോളറിനെ പൊതു കറന്‍സിയായി ഉപയോഗിക്കരുതെന്ന ബ്രിക്‌സ രാജ്യങ്ങളുടെ ചര്‍ച്ച അവസാനിപ്പിച്ചില്ലെങ്കില്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്ക് നൂറ് ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.


Source link

Related Articles

Back to top button