WORLD

പിരിഞ്ഞുപോയാല്‍ എട്ട് മാസത്തെ ശമ്പളം; ഫെഡറല്‍ ജീവനക്കാരോട് ട്രംപ്


വാഷിങ്ടണ്‍: തന്റെ ഭരണത്തിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്ത ഫെഡറല്‍ ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാനുള്ള പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എട്ട് മാസത്തെ ശമ്പളം പിരിഞ്ഞുപോകുന്നവര്‍ക്കുള്ള അലവന്‍സായി നല്‍കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വൈറ്റ് ഹൗസിന്റെ ഏറ്റവും പുതിയ നീക്കമാണിത്. ഫെബ്രുവരി ആറിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് എല്ലാ ഫെഡറല്‍ ജീവനക്കാര്‍ക്കും അയച്ച ഇ- മെയില്‍ സന്ദേശത്തില്‍ പറയുന്നത്.തീരുമാനം അറിയിക്കാത്തവര്‍ക്ക് ജോലിയില്‍ തുടരണമെന്നുണ്ടെങ്കില്‍ ഓഫീസില്‍തന്നെ വരേണ്ടതുണ്ടെന്നും സൂചനയുണ്ട്. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് വര്‍ക്ക് ഫ്രം ഹോം സൗകര്യങ്ങള്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്നു. ഇനി അതുണ്ടാകില്ല. ജോലി രാജിവെച്ചാല്‍ എട്ടുമാസം വരെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് പേഴ്സണല്‍ മാനേജ്മെന്റ് ഓഫീസ് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു.


Source link

Related Articles

Back to top button