INDIA

യമുനയിൽ വിഷം കലർത്തുന്നെന്ന ആരോപണം: കേജ്‌രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി; 17ന് മുൻപ് ഹാജരാകണം

യമുനയിൽ വിഷം കലർത്തുന്നെന്ന ആരോപണം: കേജ്‌രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി; 17ന് മുൻപ് ഹാജരാകണം | മനോരമ ഓൺലൈൻ ന്യൂസ് – Haryana Court sent Summons to Arvind Kejriwal alleging Haryana Government Is Poisoning River Yamuna | Haryana Court | Arvind Kejriwal | India Haryana News Malayalam | Malayala Manorama Online News

യമുനയിൽ വിഷം കലർത്തുന്നെന്ന ആരോപണം: കേജ്‌രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി; 17ന് മുൻപ് ഹാജരാകണം

ഓൺലൈൻ ഡെസ്ക്

Published: January 29 , 2025 09:01 PM IST

Updated: January 29, 2025 09:08 PM IST

1 minute Read

അരവിന്ദ് കേജ്‍രിവാൾ. ചിത്രം: രാഹുൽ ആർ.പട്ടം∙മനോരമ

ന്യൂഡൽഹി∙ ഹരിയാന സർക്കാർ യമുന നദിയിൽ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുൻപ് കോടതിയിൽ കേജ്‌രിവാൾ ഹാജരാകണമെന്നും അല്ലാത്തപക്ഷം നിയമപ്രകാരമുള്ള നടപടികൾ നേരിടുമെന്നും കോടതി നോട്ടിസിൽ അറിയിച്ചു. ഡൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തുന്നെന്നായിരുന്നു കേജ്‌രിവാളിന്റെ ആരോപണം. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും കോടതി കേജ്‌രിവാളിന് നിർദേശം നൽകി. 

അതിനിടെ, കേജ്‌രിവാളിന്റെ ആരോപണത്തിൽ ഹരിയാന മുഖ്യമന്ത്രി നായബ് സെയ്നി യമുനയിലെ വെള്ളം കുടിച്ച് പ്രതിഷേധിച്ചു. ഇതിന്റെ വിഡിയോ സെയ്നി എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. ‘ഹരിയാന അതിർത്തിയിൽ യമുനയിൽ നിന്നുള്ള വെള്ളം കുടിച്ചു. അതിഷി വന്നില്ല. അവർ പുതിയ നുണകൾ മെനയുകയാകും. സത്യം എന്തായാലും പുറത്തുവരും. അതുകൊണ്ടാണ് ആംആദ്മി പാർട്ടിയുടെ നുണകളൊന്നും ഫലിക്കാത്തത്’–സെയ്നി പറഞ്ഞു. ഹരിയാനയുടെ നന്ദിയില്ലാത്ത മകനായ കേജ്‌രിവാളിനെ ഡൽഹിയിലെ ജനങ്ങൾ ശിക്ഷിക്കുമെന്നും സെയ്നി കൂട്ടിച്ചേർത്തു.

English Summary:
Arvind Kejriwal faces court summons: over his claims of Haryana polluting the Yamuna River. The Haryana Chief Minister responded by publicly drinking Yamuna water, rejecting Kejriwal’s allegations.

2onj6f9472t10c39ne3ohttqde 5us8tqa2nb7vtrak5adp6dt14p-list mo-news-national-states-haryana mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 mo-politics-leaders-arvindkejriwal mo-politics-parties-aap


Source link

Related Articles

Back to top button