വേണം യുവാക്കൾക്ക് തൊഴിലൊരുക്കുന്നതിൽ ഊന്നൽ, സാമ്പത്തിക അച്ചടക്കത്തെ ക്ഷീണിപ്പിക്കാതെ വളര്‍ച്ചയെ ഉത്തേജിപ്പിക്കണം


സങ്കീര്‍ണമായ ജിയോ-പൊളിറ്റിക്കല്‍, ജിയോ-സാമ്പത്തിക ഘടകങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സാഹചര്യത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ പുതിയ ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 8.2 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.4 ശതമാനത്തിലേക്ക് കുറയുമെന്നാണ് കണക്കാക്കുന്നത്. എങ്കിലും ഇന്ത്യ ആഗോള തലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ്.സമ്പദ്ഘടനയ്ക്കു ദീര്‍ഘകാല തന്ത്രങ്ങളിലൂടെ ഹ്രസ്വകാല പിന്തുണ നല്‍കി തൊഴില്‍ സൃഷ്ടിക്കാനും വളര്‍ച്ചയെ ത്വരിതപ്പെടുത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നിര്‍മാണം, കൃഷി, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ഡിജിറ്റല്‍ രംഗം തുടങ്ങിയവയിലാകും കൂടുതല്‍ പ്രാധാന്യം. വര്‍ധിക്കുന്ന ഉപഭോഗത്തിലൂടെ വിവിധ മേഖലകളിലെ ഡിമാന്‍ഡ് ഉയര്‍ത്തുകയും സ്വകാര്യ നിക്ഷേപങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്ത് വളര്‍ച്ചാ ചക്രത്തെ സൃഷ്ടിക്കാനാവും. 


Source link

Exit mobile version