‘പ്രണയ നെെരാശ്യം’; യുവതിയുടെ വീട്ടിലെത്തി 23കാരൻ തീകൊളുത്തി മരിച്ചു

തൃശൂർ: യുവതിയുടെ വീട്ടിലെത്തി 23കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി ഒലയാനിക്കൽ വീട്ടിൽ അരുൺ ലാലാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ച അർജുൻ ലാലും യുവതിയും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്ന് അർജുന്റെ സുഹൃത്ത് പറഞ്ഞു. പ്രണയ നെെരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സുഹൃത്ത് ആരോപിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇരുവരും അകൽച്ചയിലായിരുന്നുവെന്നാണ് വിവരം. ഇതിനിടെ അർജുൻ ഈ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെ യുവതിയുടെ വീട്ടുകാർ യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അർജുൻ ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കിടയിൽ നിന്നാണ് അർജുൻ യുവതിയുടെ വീട്ടിലേക്ക് പോകുന്നത്. യുവതിയുടെ വീടിന്റെ ചില്ലുകൾ യുവാവ് എറിഞ്ഞുടച്ചു. ശേഷം യുവതിയുടെ വീടിന് പുറത്തുവച്ച് പെട്രോൾ ദേഹത്ത് ഒഴിച്ച് സിറ്റൗട്ടിൽ കയറി തീ കൊളുത്തുകയായിരുന്നു. പിന്നാലെ നാട്ടുകാർ ഒല്ലൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തിയാണ് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Source link