BUSINESS
വിറ്റൊഴിക്കാൻ ശ്രമിച്ച പവൻ ഹംസിൽ നിക്ഷേപത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി∙ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പല പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും കേന്ദ്ര സർക്കാർ വീണ്ടും നിക്ഷേപം നടത്തുന്നതായി റിപ്പോർട്ട്. കേന്ദ്ര പൊതുമേഖലാ ഹെലികോപ്റ്റർ കമ്പനിയായ പവൻ ഹംസ് വിൽക്കാനുള്ള നിലവിലെ തീരുമാനം ഒരു വർഷം മുൻപാണ് കേന്ദ്രം മരവിപ്പിച്ചത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ആധുനികവൽക്കരണത്തിനായി 2,000 മുതൽ 3,000 കോടി രൂപ വരെ നിക്ഷേപിക്കാൻ ഒരുങ്ങുന്നു എന്നാണ് സൂചന. പവൻ ഹംസിന്റെ ഓഹരി വിൽക്കാൻ തീരുമാനിച്ച സ്റ്റാർ9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിനെ നിയമനടപടികളുടെ പശ്ചാത്തലത്തിൽ 2023ൽ അയോഗ്യരാക്കി പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ 49% ഓഹരി ഒഎൻജിസിയുടേതാണ്. 2016ലാണ് പവൻ ഹംസ് വിൽക്കാൻ കേന്ദ്രം തീരുമാനിച്ചത്. 4 തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Source link