BUSINESS
പെരുമ നേടുമോ ബജറ്റ്?; അസാധാരണ സ്വഭാവം കാരണം ചരിത്രത്തിൽ ഇടം നേടിയ കേന്ദ്ര ബജറ്റുകൾ

കൊച്ചി∙ സാമ്പത്തിക വളർച്ച മന്ദീഭവിക്കുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തിരിക്കെ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ശനിയാഴ്ച അവതരിപ്പിക്കുന്നതു സുശോഭന ഭാവി വിഭാവനം ചെയ്യുന്ന സ്വപ്ന ബജറ്റായിരിക്കുമോ? മുൻകാല ധനമന്ത്രിമാരുടെ ബജറ്റുകളിൽ ചിലതു നിർദേശങ്ങളുടെ സവിശേഷത കൊണ്ടു ശ്രദ്ധേയമായപ്പോൾ അവയ്ക്കു സ്വപ്ന ബജറ്റെന്നും ബ്ലാക് ബജറ്റെന്നുമൊക്കെ വ്യത്യസ്ത വിശേഷണങ്ങൾ ചാർത്തിക്കൊടുത്ത മാധ്യമങ്ങൾ നിർമലയുടെ ബജറ്റിന് എന്തു പേരാകും നൽകുക?ഇടക്കാല ബജറ്റ് ഉൾപ്പെടെ ഏഴു തവണ നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അസാധാരണത്വം അവകാശപ്പെടാവുന്ന നിർദേശങ്ങൾ അവതരിപ്പിച്ചു ബജറ്റിനു സവിശേഷമായ പേരു സമ്പാദിക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
Source link