BUSINESS
പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ സ്വർണ വില, 29 ദിവസം കൊണ്ട് പവന് കൂടിയത് 3,560 രൂപ

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ സ്വർണ വില. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ചാണ് സ്വർണം വീണ്ടും റെക്കോർഡ് ഇട്ടത്. ഗ്രാമിന് 7595 രൂപയും പവന് 60,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. രണ്ട് ദിവസം വില ഇടിഞ്ഞു നിന്ന ശേഷമാണ് ഇന്ന് റെക്കോർഡിലേക്ക് സ്വർണം എത്തിയത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 7,510 രൂപയിലും പവന് 60,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് .ജനുവരി 1 ന് 57,200 രൂപയിൽ വ്യാപാരം തുടങ്ങിയ സ്വർണമാണ് മാസാവസാനത്തിലേക്ക് എത്തുമ്പോൾ പുതിയ റെക്കോർഡ് ഇട്ടത്. 3,560 രൂപയാണ് പവന് ഈ മാസം വർധിച്ചത്.
Source link