INDIA

നികുതി: ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പ്

നികുതി: ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | USA | Tax | Donald Trump | India taxes | US tariffs | Trump India taxes | India import duties – Trump’s Tariff Warning: India faces higher US import duties | India News, Malayalam News | Manorama Online | Manorama News

നികുതി: ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പ്

മനോരമ ലേഖകൻ

Published: January 29 , 2025 03:00 AM IST

Updated: January 28, 2025 10:42 PM IST

1 minute Read

വാഷിങ്ടൻ ∙ ഉയർന്ന ഇറക്കുമതി തീരുവയിലൂടെ അമേരിക്കയ്ക്കു ദോഷം വരുത്തുന്ന രാജ്യങ്ങൾക്കുമേൽ യുഎസും ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെയാണു ട്രംപ് പരാമർശിച്ചത്. ‘ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്നതു ചൈനയാണ്. ഇന്ത്യ, ബ്രസീൽ അങ്ങനെ വേറെയും രാജ്യങ്ങളുണ്ട്.

ഇനി ഇത് നാം അനുവദിക്കില്ല. നമുക്ക് അമേരിക്കയാണ് ആദ്യം’– ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ ട്രംപ് പറഞ്ഞു. അമേരിക്കയിലേക്ക് കൂടുതൽ പണമെത്തുന്ന പഴയ സംവിധാനത്തിലേക്കു മടങ്ങിപ്പോകണം. നികുതി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങൾ അമേരിക്കയിൽ വന്നു ഫാക്ടറി തുടങ്ങുകയാണു വേണ്ടത്. ഫാർമസ്യൂട്ടിക്കൽസ്, സെമി കണ്ടക്ടർ മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം സ്വാഗതം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. 

English Summary:
Trump’s Tariff Warning: India faces higher US import duties

mo-news-common-malayalamnews 7top2ppha937uki5dvqk9eoii3 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-business-tax mo-news-world-countries-unitedstates mo-politics-leaders-internationalleaders-donaldtrump


Source link

Related Articles

Back to top button