INDIA

ആശങ്കയുയർ‌ത്തി ജിബിഎസ്; ആദ്യ മരണം സ്ഥിരീകരിച്ചു

ആശങ്കയുയർ‌ത്തി ജിബിഎസ്; ആദ്യ മരണം സ്ഥിരീകരിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Guillain-Barré Syndrome (GBS) cases surging in Maharashtra | Guillain-Barre Syndrome | Guillain-Barré Syndrome | ഗില്ലൻബാരി സിൻഡ്രോം | Death | health crisis | മരണം | India Mumbai News Malayalam | Malayala Manorama Online News

ആശങ്കയുയർ‌ത്തി ജിബിഎസ്; ആദ്യ മരണം സ്ഥിരീകരിച്ചു

മനോരമ ലേഖകൻ

Published: January 29 , 2025 03:05 AM IST

Updated: January 28, 2025 10:27 PM IST

1 minute Read

Photo credit : Alexander Limbach / Shutterstock.com

മുംബൈ∙ 40 വയസ്സുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് സോലാപുരിൽ മരിച്ചത് ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. ക്ഷീണവും വയറിളക്കവുമായി ഇൗ മാസം ആദ്യം പുണെയിൽ ചികിത്സ തേടിയ യുവാവ് രോഗം മൂർച്ഛിച്ചതോടെ സ്വദേശമായ സോലാപുരിലേ‍ക്കു മടങ്ങുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരിച്ചത്. 10 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ പുണെയിൽ ജിബിഎസ് ബാധിതരുടെ എണ്ണം 111 ആയി. കേന്ദ്രസംഘവും സംസ്ഥാന ആരോഗ്യവകുപ്പിന്റെ ദ്രുതകർമസേനയും വ്യാപക പരിശോധന നടത്തുന്നുണ്ട്. 25,000ൽ അധികം വീടുകളിലെത്തി ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ശേഖരിച്ചു. മലിന ജലത്തിൽ നിന്നാണ് രോഗമുണ്ടാകുന്നതെന്ന സംശയത്തെത്തുടർന്ന് കൂടുതൽ രോഗികളെ കണ്ടെത്തിയ മേഖലകളിലെ ശുദ്ധജല സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

English Summary:
Guillain-Barre Syndrome: Guillain-Barré Syndrome (GBS) cases are surging in Maharashtra, India, resulting in at least one death. Health officials are investigating a potential link to contaminated water, and a central team is actively working to control the outbreak.

mo-health-guillain-barre-syndrome 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-bacteria mo-news-common-mumbainews mo-health-death 24ouaagu825vg172c6lis654ig


Source link

Related Articles

Back to top button