INDIALATEST NEWS

രാത്രി 11ന് ശേഷം സിനിമാശാലയിൽ കുട്ടികൾ വേണ്ട: തെലങ്കാന ഹൈക്കോടതി

രാത്രി 11ന് ശേഷം സിനിമാശാലയിൽ കുട്ടികൾ വേണ്ട: തെലങ്കാന ഹൈക്കോടതി | മനോരമ ഓൺലൈൻ ന്യൂസ് – India News, Malayalam News | Manorama Online | Manorama News

രാത്രി 11ന് ശേഷം സിനിമാശാലയിൽ കുട്ടികൾ വേണ്ട: തെലങ്കാന ഹൈക്കോടതി

മനോരമ ലേഖകൻ

Published: January 29 , 2025 03:05 AM IST

Updated: January 28, 2025 09:07 PM IST

1 minute Read

ഹൈദരാബാദ് ∙ 16 വയസ്സിൽ താഴെയുള്ള കുട്ടികളെ രാത്രി 11ന് ശേഷം തിയറ്ററുകളിൽ വന്ന് സിനിമ കാണാൻ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികളുടെ പ്രവേശനം വിലക്കണമെന്നു സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. രാവിലെ 11നു മുൻപും രാത്രി 11നു ശേഷവും കുട്ടികളെ വിലക്കുന്നതിനു നടപടി സ്വീകരിക്കാനാണു നിർദേശം. 

തെലുങ്ക് താരം രാം ചരണിന്റെ ‘ഗെയിം ചെയ്ഞ്ചർ’ എന്ന സിനിമയുടെ ടിക്കറ്റ് നിരക്കു വർധനയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിർദേശം നൽകിയത്. മൾട്ടിപ്ലക്സ് തിയറ്ററുകളിൽ അവസാനപ്രദർശനം തീരുന്നത് രാത്രി 1.30ന് ആണെന്നും അവിടെ പ്രായത്തിന്റെ നിയന്ത്രണങ്ങളില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറിൽ അല്ലു അർജുൻ അഭിനയിച്ച ‘പുഷ്പ–2 ’ചിത്രത്തിന്റെ പ്രദർശനവേളയിലുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിക്കുകയും ബാലനു പരുക്കേൽക്കുകയും ചെയ്തതും ഹർജിക്കാർ ചൂണ്ടിക്കാട്ടി. 

English Summary:
Child Safety: Telangana High Court’s late-night cinema ban protects children. The court acted after a petition highlighting safety concerns and incidents during late-night movie screenings.

mo-children mo-entertainment-movie-alluarjun mo-news-common-malayalamnews mo-entertainment-movie 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 37bhias09g11o6vr222gu1bikt


Source link

Related Articles

Back to top button