KERALAM
പ്രിയങ്ക ഗാന്ധിക്ക് സി.പി.എമ്മിന്റെ കരിങ്കൊടി

മാനന്തവാടി: പ്രിയങ്കാ ഗാന്ധിയെ മാനന്തവാടി കണിയാരത്ത് സി.പി.എം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. 1972 ലെ വന്യമൃഗ നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ വിഷയം പാർലമെന്റിലുന്നയിക്കുക, വയനാടിനെ അവഗണിക്കുന്ന എം.പിയുടെ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങളെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി. 15 സി.പി.എം പ്രവർത്തകരാണ് പ്രതിഷേധിച്ചത്.
Source link