BUSINESS
കനറാ ബാങ്കിന് 4,104 കോടി രൂപ അറ്റാദായം

കൊച്ചി∙ മൂന്നാം പാദത്തിൽ കനറാ ബാങ്ക് 4,104 കോടി രൂപയുടെ അറ്റാദായം നേടി. 12.25% വർധന. ആകെ ബിസിനസ് 9.30% വളർച്ചയോടെ 24.19 ലക്ഷം കോടി രൂപയിലെത്തി. 13.69 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10.49 ലക്ഷം കോടി യുടെ വായ്പയുമുണ്ട്. നിക്ഷേപങ്ങളിൽ 8.44%, വായ്പയിൽ 10.45% എന്നിങ്ങനെ വർധന.
Source link