കൊച്ചി ∙ വിവിധ ഇനം ഒഴിവുകൾക്കും ഇളവുകൾക്കും പരിഗണിക്കപ്പെടുന്ന വരുമാന പരിധി പണപ്പെരുപ്പത്തിനോ ജീവിതച്ചെലവിനോ ആനുപാതികമായി പരിഷ്‌കരിക്കാത്തതിനാൽ ആനുകൂല്യങ്ങളുടെ പ്രയോജനം അർഹമായ തോതിൽ ആദായ നികുതിദായകർക്കു ലഭിക്കാതെപോകുന്നു.നികുതി ബാധ്യത കണക്കാക്കുന്നതിനു പഴയ സ്‌കീം സ്വീകരിച്ചിട്ടുള്ള വ്യക്‌തിഗത ആദായ നികുതിദായകരുടെ 2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തെ നികുതി ബാധ്യതയിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കാരം ഏർപ്പെടുത്തിയതു 11 വർഷം മുൻപാണ്. ഈ പരിധി നിലവിലെ വാർഷിക പണപ്പെരുപ്പ നിരക്കുമായി തട്ടിച്ചുനോക്കിയാൽ 1.4 ലക്ഷം രൂപയ്‌ക്കു തുല്യമേ ആകുന്നുള്ളൂ. അന്നത്തെ 2.5 ലക്ഷത്തിന്റെ യഥാർഥ മൂല്യം കാലോചിതമാകണമെങ്കിൽ വരുമാന പരിധി 5.7 ലക്ഷമായെങ്കിലും പരിഷ്‌കരിക്കേണ്ടതുണ്ട്. ചില്ലറ ജോലികൾക്കു പൊതുവേ ആശ്രയിക്കപ്പെടുന്നവർക്കു പോലും ഇപ്പോൾ വാർഷിക വരുമാനം 2.5ലക്ഷത്തിൽ കൂടുതലാണ്.
Source link
ഇളവുകളുണ്ട്; പ്രയോജനമില്ല : വേണ്ടത് പണപ്പെരുപ്പ ബന്ധിത നികുതി സ്‌ലാബുകളും ഇളവുകളും
