മാലദ്വീപിനെ സഹായിക്കണോ? ഇന്ത്യ പുനരാലോചിക്കുന്നു ന്യൂഡൽഹി: മാലദ്വീപിന് നൽകാമെന്ന് പറഞ്ഞ സാമ്പത്തിക …

ന്യൂഡല്‍ഹി: മാലദ്വീപിന് നല്‍കാമെന്ന് പറഞ്ഞ സാമ്പത്തിക സഹായത്തില്‍ ഇന്ത്യ പുനരാലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാനുള്ള മാലദ്വീപിന്റെ ശ്രമങ്ങളെ തുടര്‍ന്നാണ് സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ആലോചനയിലേക്ക് കടന്നത്. ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ മാലദ്വീപിന്റെ റവന്യു വരുമാനത്തെ വലിയതോതില്‍ ബാധിക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. സ്വതന്ത്ര വ്യാപാര കരാര്‍ മൂലം നികുതിയിനത്തില്‍ റവന്യുവരുമാനം മാലദ്വീപിന് ലഭിക്കുന്നത് കുത്തനെ കുറയും. മൂന്ന് കോടി മുതല്‍ നാല് കോടി ഡോളര്‍ ( ഏകദേശം 259 കോടി മുതല്‍ 346 കോടി വരെ) വരെ മാലദ്വീപിന് നികുതി നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. മാലദ്വീപിന് നികുതി നഷ്ടമുണ്ടാക്കുന്നതിന് പുറമെ ദക്ഷിണേഷ്യയില്‍ വ്യാപാര അസന്തുലിതാവസ്ഥയ്ക്കും ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ കാരണമാകും. തുര്‍ക്കിയുമായി സമാനമായ വ്യാപാര കരാര്‍ മാലദ്വീപിനുണ്ട്. ഇതും ദ്വീപ് രാജ്യത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്.
Source link