WORLD

പത്താം വയസ്സിൽ ഇന്ദിര ​ഗാന്ധിക്ക്‌ കത്തെഴുതിയ കുട്ടി; ട്രൂഡോയുടെ പിൻ​ഗാമിയാകുമോ റൂബി ധല്ല?


ജസ്റ്റിന്‍ ട്രൂഡോയുടെ പടിയിറക്കത്തിന് പിന്നാലെ കാനഡയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന് വ്യവസായിയും മോഡലും സമൂഹ്യപ്രവര്‍ത്തകയും ഇന്ത്യന്‍ വംശജയുമായ റൂബി ധല്ല. 14 വയസ്സുമുതല്‍ ലിബറല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റൂബി ധല്ല 2004 മുതല്‍ 2011 വരെ പാർലമെന്റ് അംഗമായി പ്രവര്‍ത്തിച്ചു. കനേഡയിന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ്‌ വനിതകൂടിയാണ് റൂബി ധല്ല. ഉയര്‍ന്ന നികുതി, വിലവര്‍ധന തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍തൂക്കം നല്‍കുമെന്നും സംരഭകരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ പരമാവധി പിന്തുണയേകുമെന്നും റൂബി ധല്ല പറഞ്ഞു. കൂടാതെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള സൗഹൃദവും വാണിജ്യ പങ്കാളിത്തവും മെച്ചപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും റൂബി കൂട്ടിച്ചേര്‍ത്തു.പഞ്ചാബില്‍നിന്ന് കാനഡയിലെ വിന്നിപെഗിലേക്ക് കുടിയേറിയ സിഖ്‌ കുടുംബത്തില്‍ 1974-ലാണ് റൂബിയുടെ ജനനം. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ പശ്ചാത്തലത്തില്‍ പത്താം വയസ്സില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയതാണ് റൂബി ധല്ലയെ പ്രശസ്തയാക്കുന്നത്. കത്തിന് മറുപടിയെഴുതിയ ഇന്ദിര ഗാന്ധി ഇന്ത്യയിലേക്ക് വരുമ്പോള്‍ തന്നെ നേരില്‍ കാണാന്‍ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, ധല്ല ഇന്ത്യയിലെത്തുന്നതിന് മുന്‍പ് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു.


Source link

Related Articles

Back to top button