KERALAM
ഇന്നലെ രാത്രി പുറപ്പെടേണ്ട കൊച്ചി – ദുബായ് വിമാനം ഇതുവരെ പുറപ്പെട്ടില്ല; വലഞ്ഞ് 173 യാത്രക്കാർ

കൊച്ചി: ഇന്നലെ രാത്രി 11.30ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പെെസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് സ്‌പെെസ് ജെറ്റിന്റെ വിശദീകരണം. 173 യാത്രക്കാർ വിമാനത്താവളത്തിൽ തുടരുകയാണ്. ഇന്ന് രാത്രി 8.30ന് വിമാനം പുറപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. രാത്രി യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് വിമാനം പുറപ്പെടില്ലെന്ന് അറിയിച്ചത്. യാത്രക്കാർ 12 മണിക്കൂറായി വിമാനത്താവളത്തിൽ തുടരുകയാണ്. ഇവർക്ക് ഇതുവരെ ഒരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
Source link