'പുതിനെ വധിക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിച്ചു', ആരോപണവുമായി യു.എസ്. മാധ്യമപ്രവര്‍ത്തകന്‍

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ വധിക്കാന്‍ ജോ ബൈഡന്റെ കാലത്ത് നീക്കം നടന്നിരുന്നതായി ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത്. അമേരിക്കന്‍ വാര്‍ത്താചാനലായ ഫോക്‌സ് ന്യൂസിന്‍റെ മുന്‍ അവതാരകന്‍ ടക്കര്‍ കാള്‍സണ്‍ ആണ് മുന്‍ പ്രസിഡന്റിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ‘ദ ടക്കര്‍ കാള്‍സണ്‍ ഷോ’ എന്ന പോഡ്കാസ്റ്റിലാണ് പുതിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം കാള്‍സണ്‍ ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ വാദത്തിന് ബലമേകുന്ന തെളിവുകളൊന്നും കാള്‍സണ്‍ വ്യക്തമാക്കിയിട്ടില്ല.മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാറ്റ് റ്റെയ്ബിയുമയി നടത്തിയ പോഡ്കാസ്റ്റിലാണ് വിവാദത്തിന് വഴിതെളിയിക്കുന്ന വാദം കാള്‍സണ്‍ ഉന്നയിച്ചത്. കാള്‍സണ്‍ നടത്തിയ പരാമര്‍ശം വളരെ പെട്ടെന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വിഷയത്തില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനോ അദ്ദേഹത്തിന്റെ സര്‍ക്കാരിലുണ്ടായിരുന്നവരോ പ്രതികരിച്ചില്ല. എന്നാല്‍ റഷ്യ ഇക്കാര്യത്തില്‍ പ്രതികരണവുമായെത്തി. പുതിന്റെ സുരക്ഷയ്ക്ക് റഷ്യന്‍ സ്‌പെഷ്യല്‍ സര്‍വീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്.
Source link