BUSINESS
കൂത്തുപറമ്പിൽ മനോരമ സമ്പാദ്യം – ജിയോജിത്ത് ഫിനാൻസ് സൗജന്യ ഓഹരി വിപണി ക്ലാസ് ഫെബ്രുവരി എട്ടിന്

കൂത്തുപറമ്പ്. മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി – മ്യൂച്ചൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. കൂത്തുപറമ്പ് കണ്ണൂർ റോഡിലുള്ള വിന്റേജ് റസിഡൻസിയിൽ വച്ച് ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെയാണ് സെമിനാർ. എസ്.ബി.ഐ മ്യൂച്ചൽ ഫണ്ട് എ.വി.പി – ചാനൽ ഹെഡ് കേരള- ജോസഫ് N. J, ജിയോജിത്ത് കേരള നോർത്ത് സ്റ്റേറ്റ് ഹെഡ്- ശബരീഷ് A K എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്ത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും.
Source link