യുഎസ് ടെക് ഭീമന്മാരെ വിറപ്പിച്ച് ചൈനയുടെ ‘വിലകുറഞ്ഞ’ നിർമിതബുദ്ധി ഡീപ്സീക്; ഇന്ത്യക്കും ഇതു സുവർണാവസരം

അധികമാരും കേട്ടിട്ടില്ലാത്തൊരു ചൈനീസ് നിർമിതബുദ്ധി (Chinese AI) സ്റ്റാർട്ടപ്പ്, ഒറ്റ ആഴ്ചകൊണ്ടാണ് ലോകമാകെ ചർച്ചയായത്. ചുരുങ്ങിയ സമയംകൊണ്ട് ലോകത്തെ ടെക് ഭീമന്മാരെയെല്ലാം വിറപ്പിച്ചു. യുഎസ് ഓഹരി വിപണിയിൽ (US Stock Market) നിന്ന് ഒറ്റദിവസം കൊഴിഞ്ഞുപോയത് ഒരു ലക്ഷം കോടി ഡോളറിലേറെ (ഏകദേശം 86.5 ലക്ഷം കോടി രൂപ). പല ടെക് കമ്പനികളുടെയും വിപണിമൂല്യം കൂപ്പുകുത്തി. ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ സംയോജിത ആസ്തിയും നേരിട്ടത് കനത്ത ഇടിവ്. എന്താണ് ഇതിനെല്ലാം വഴിയൊരുക്കിയ ഡീപ്സീക് (DeepSeek)?ഒരാഴ്ച മുമ്പുവരെ ചൈനയ്ക്ക് പുറത്ത് ഡീപ്സീക്കിനെ കുറിച്ച് അധികമാരും കേട്ടിരുന്നില്ല. ചൈനയിലെ ഹാങ്ഷുവിൽ ഗവേഷകനും സംരംഭകനുമായ ലിയാങ് വെൻഫെങ് (Liang Wenfeng) 2023ൽ സ്ഥാപിച്ച കമ്പനിയാണ് ഡീപ്സീക്. ഹൈ-ഫ്ലൈയർ (High-Flyer) എന്ന നിക്ഷേപ സ്ഥാപനവും അദ്ദേഹത്തിനുണ്ട്.
Source link