കേരളം വ്യവസായ സൗഹൃദ നാട്: ഷെഫ് സുരേഷ് പിള്ള


കൊച്ചി∙ കേരളത്തിൽ വ്യവസായം തുടങ്ങാൻ ബുദ്ധിമുട്ടുകളില്ലെന്ന് ഷെഫ് സുരേഷ് പിള്ള. താൻ 16 റെസ്റ്റോറന്റുകളും 13 ബ്രാഞ്ചുകളും തുടങ്ങി. കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദം അം​ഗീകരിക്കാനാവില്ല. ജെയിൻ സ‍ർവകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘ഭക്ഷണവും സർ​ഗാത്മകതയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലെ മെറിഡിയനിൽ റസ്റ്ററന്റ് തുറന്നതോടെ സാധാരണക്കാർക്ക് ചെറിയ തുകയിൽ ഭക്ഷണം കഴിക്കാവുന്ന റസ്റ്ററന്റുകളല്ലേ തുടങ്ങേണ്ടത് എന്ന് പലരും എന്നോട് ചോദിച്ചു. ലെ മെറിഡിയനിൽ തുടങ്ങിയതുകൊണ്ടാണ് ‘ആർസിപി’ (റസ്റ്ററന്റ് ഷെഫ് പിള്ള) ഹിറ്റ് ആയത്. ലെ മെറിഡിയനിലെ ആദ്യ തേർഡ് പാർട്ടി റസ്റ്ററന്റാണതെന്നത് അംഗീകാരമാണെന്നും ഷെഫ് പിള്ള പറഞ്ഞു. 


Source link

Exit mobile version