BUSINESS
റിയൽ എസ്റ്റേറ്റ് കമ്പനികളിലേയ്ക്ക് വിദേശ നിക്ഷേപകരെ മാടിവിളിച്ച് മക്ക, മദീന

റിയാദ്∙ മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിക്ഷേപിക്കാൻ വിദേശികൾക്കും അനുമതി നൽകി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിക്ഷേപത്തിനാണ് അനുമതിയെന്ന് സൗദി ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) അറിയിച്ചു. 49 ശതമാനം ഓഹരികൾ മാത്രമേ വിദേശികൾക്ക് അനുവദിക്കൂ. 2030 ആകുമ്പോഴേക്കും വർഷം തോറും 3 കോടി തീർഥാടകരെയാണു പ്രതീക്ഷിക്കുന്നത്. വിദേശ മൂലധനത്തിന്റെ സഹായത്തോടെ ഇരു നഗരങ്ങളിലെയും വികസന പദ്ധതികൾക്ക് പണലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
Source link