INDIALATEST NEWS

യുപിയിൽ ലഡ്ഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നു വീണു; 6 മരണം, നിരവധി പേർക്ക് പരുക്ക്

ഉത്തർപ്രദേശിൽ ലഡ്ഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നു വീണു; 6 മരണം, നിരവധി പേർക്ക് പരുക്ക് | മനോരമ ഓൺലൈൻ ന്യൂസ്- india news malayalam | Bagpat Tragedy | Six Dead, Dozens Injured in Laddu Mahotsav Platform Collapse | Malayala Manorama Online News

യുപിയിൽ ലഡ്ഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നു വീണു; 6 മരണം, നിരവധി പേർക്ക് പരുക്ക്

ഓൺലൈൻ ഡെസ്ക്

Published: January 28 , 2025 01:51 PM IST

1 minute Read

ഉത്തർപ്രദേശിലെ ലഡ്ഡു മഹോത്സവത്തിനിടെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുന്നു (PTI Photo)

ബാഗ്പത്ത്∙ ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ലഡ്ഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നു വീണ് 6 മരണം. അൻപതിലധികം പേർക്ക് പരുക്കേറ്റു. ജൈന മതവിഭാഗത്തിൽപെട്ടവരുടെ ആഘോഷമാണ് ലഡ്ഡു മഹോത്സവം. മഹോത്സവത്തിന്റെ ഭാഗമായി ലഡ്ഡു അർപ്പിക്കാനായി നിരവധിയാളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.

മുള കൊണ്ട് നിർമിച്ച പ്ലാറ്റ്ഫോം ഭക്തരുടെ ഭാരം താങ്ങാനാകാതെ തകർന്നു വീഴുകയായിരുന്നു. സംഭവം നടന്നയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയെന്നും ചെറിയ പരുക്കുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വീട്ടിലേക്ക് പറഞ്ഞയച്ചെന്നും ബാഗ്പത്ത് പൊലീസ് മേധാവി അർപിത് വിജയവർഗിയ പറ‍ഞ്ഞു. 

30 വർഷമായി ജൈനമത വിഭാഗത്തിൽപെട്ടവർ ലഡ്ഡു മഹോത്സവം നടത്തുന്നുണ്ട്. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.

English Summary:
Bagpat Tragedy: Six dead and over 50 injured in a tragic platform collapse during a Laddu Mahotsav (Laddu festival) in Bagpat, Uttar Pradesh. UP Chief Minister Yogi Adityanath expressed grief over the devastating accident.

2rp7p0663r452qnu9u88c7vlan 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-religion-jainism mo-news-common-uttar-pradesh-news mo-health-death mo-politics-leaders-yogiadityanath


Source link

Related Articles

Back to top button