CINEMA
‘ഗീതുവിനോട് പറയാനുള്ളത് സംഘടനയ്ക്കുളളിൽ പറയും, അതു ഞങ്ങളുടെ മാത്രം കാര്യം’: ‘ടോക്സിക്’ വിവാദത്തിൽ ഡബ്ല്യുസിസി

‘ഗീതുവിനോട് പറയാനുള്ളത് സംഘടനയ്ക്കുളളിൽ പറയും, അതു ഞങ്ങളുടെ മാത്രം കാര്യം’: ‘ടോക്സിക്’ വിവാദത്തിൽ ഡബ്ല്യുസിസി
‘ഡബ്ല്യുസിസിയ്ക്കുളളിൽ പല ചർച്ചകളും നടക്കാറുണ്ട്. അതെല്ലാം ഞങ്ങൾ പത്രക്കാർക്ക് കൊടുക്കാറില്ല. ഞങ്ങൾ പൊലീസുകാരല്ല, എല്ലാവരെയും പൊലീസിങ്ങ് ചെയ്യാൻ പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി, അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്സിസ്റ്റ് ആയിട്ടുളള കാര്യങ്ങൾ കാണുന്നത് ഇഷ്ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുളളിൽ പറയും. അതുകൊണ്ടാണ് ഡബ്ല്യുസിസി ഒരു സംഘടനയായി നിലനിൽക്കുന്നത്. ഗീതു മോഹൻദാസ് ഇപ്പോഴും സംഘടനയിലെ അംഗമാണ്’ മിറിയം വ്യക്തമാക്കി.
Source link