BUSINESS
എഐയിലും വിലക്കുറവുമായി ചൈന; ചാറ്റ്ജിപിടിയ്ക്ക് വെല്ലുവിളി ഉയര്‍ത്തി തരംഗമായി ഡീപ്സീക്

സജീവമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലേക്കു വിലക്കുറവുമായി ചൈന. ഡീപ്സീക് എന്ന എഐ മോഡലാണു ചൈനയിൽ നിന്നെത്തിയിരിക്കുന്നത്. ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് എഐ തുടങ്ങിയവയുമായി പ്രകടനത്തിൽ മാറ്റുരയ്ക്കുന്നതാണു ഡീപ്സീക്. വിലക്കുറവിനൊപ്പം കുറച്ചുമാത്രം നിയന്ത്രണങ്ങളും പ്ലാറ്റ്ഫോമിന്റെ സവിശേഷതയാണ്.ചൈനയിലെ ഹാങ്ഷുവിൽ ലിയാങ് വെൻഫെങ് എന്ന ഗവേഷകനാണു ഡീപ്സീക് വികസിപ്പിച്ചത്. പലരാജ്യങ്ങളിലും ജനപ്രീതിയിൽ ഇതു ചാറ്റ്ജിപിടിയെ വെല്ലുവിളിക്കുന്നുണ്ട്. യുഎസിലും ബ്രിട്ടനിലും ചൈനയിലും ആപ്പിൾ ആപ് സ്റ്റോറുകളിൽ ഇത് ചാറ്റ്ജിപിടിയെക്കാൾ മുകളിലെത്തി. ചാറ്റ്ജിപിടിയെക്കാൾ ഉന്നതനിലവാരവും പരിധികളില്ലാത്തതുമായ എഐ അനുഭവം ഡീപ്സീക് നൽകുന്നുണ്ടെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Source link