CINEMA
എനിക്ക് ഇപ്പോഴും ഭയം നിന്റെ കാര്യത്തിൽ മാത്രം: നടി നൽകിയ പരാതിയിൽ പ്രതികരിച്ച് സനൽകുമാർ ശശിധരൻ

എനിക്ക് ഇപ്പോഴും ഭയം നിന്റെ കാര്യത്തിൽ മാത്രം: നടി നൽകിയ പരാതിയിൽ പ്രതികരിച്ച് സനൽകുമാർ ശശിധരൻ
‘‘സ്ത്രീത്വത്തെ അപമാനിച്ചു എന്നപേരിൽ എനിക്കെതിരെ വീണ്ടും എളമക്കര പൊലീസ് സ്റ്റേഷനിൽ തന്നെ ഒരു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നു എന്ന് വാർത്ത കണ്ടു. പതിവുപോലെ നിന്റെ ജീവന് അപകടമുണ്ടെന്നും നിന്നെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ല എന്നും ഞാൻ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞതിനാണ് ഇത്തവണയും കേസ്. നടിയുടെ പരാതിയിലാണ് കേസ് എന്നാണ് അറിയുന്നത്. നിന്റെ പേരിൽ തന്നെയാവും ഇത്തവണയും കേസ്. മൂന്നു വർഷങ്ങൾക്ക് മുൻപ് നിന്റെ പേരിൽ റജിസ്റ്റർ ചെയ്ത കള്ളക്കേസ് ഇനിയും അന്വേഷിക്കുകയോ നിന്റെ മൊഴി രേഖപ്പെടുത്തുകയോ എന്തെങ്കിലും തെളിവുകൾ ഹാജരാക്കുകയോ ചെയ്തിട്ടില്ല.
Source link