തിളങ്ങി ത്രൈമാസ ഫലം, പിന്നാലെ മുന്നേറ്റത്തിനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്


ചരിത്രത്തിലെ ഏറ്റവും മികച്ച ത്രൈമാസ ലാഭം കരസ്ഥമാക്കിയതിന്റെ പിന്നാലെ ഡിജിറ്റൽ– ശാഖാ ബാങ്കിങ് സൗകര്യം വിപുലീകരിച്ച് മുന്നേറ്റത്തിനൊരുങ്ങുകയാണ് തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്ക്. കുതിപ്പിന് മുന്നോടിയായി കാക്കനാട് ഇന്‍ഫോപാർക്കിന് സമീപം ബാങ്കിന്റെ വിപുലമായ അഡ്മിനിസ്ട്രേഷൻ ഓഫീസ് പ്രവർത്തനമാരംഭിക്കും.ടെക്നോളജിയുടെ പിന്തുണയിൽ വിവിധ ബാങ്കിങ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും ബാങ്ക് തയാറെടുക്കുകയാണ്. 97ാം വയസിലേയ്ക്ക് കടക്കുന്ന ബാങ്കിന്റെ വിപുലീകരണ പദ്ധതികളെക്കുറിച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോൾഫി ജോസ് മനോരമ ഓൺലൈനുമായി പങ്ക് വച്ചു.


Source link

Exit mobile version