ഓടിയെത്തി കയ്യിൽ താങ്ങിപ്പിടിച്ചു; 3ാം നിലയിൽനിന്നു വീണ 2 വയസ്സുകാരന് അദ്ഭുത രക്ഷ – വിഡിയോ

ഓടിയെത്തി കയ്യിൽ താങ്ങിപ്പിടിച്ചു; മൂന്നാം നിലയിൽനിന്നു വീണ ബാലനെ രക്ഷിച്ച് യുവാവ്, ഒഴിവായത് വൻ ദുരന്തം – വിഡിയോ – Child miraculously survives after a fall from a building – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
ഓടിയെത്തി കയ്യിൽ താങ്ങിപ്പിടിച്ചു; 3ാം നിലയിൽനിന്നു വീണ 2 വയസ്സുകാരന് അദ്ഭുത രക്ഷ – വിഡിയോ
മനോരമ ലേഖകൻ
Published: January 28 , 2025 08:08 AM IST
1 minute Read
കെട്ടിടത്തിൽനിന്ന് താഴേക്ക് വീഴുന്ന കുട്ടിയെ പിടിക്കാനായി ഓടുന്ന യുവാവ്. (Photo: @UWCforYouth/X)
മുംബൈ∙ ഡോംബിവ്‌ലിയിലെ ദേവിച്ചപാഡയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ 2 വയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ യുവാവിന്റെ അവസരോചിത ഇടപെടലാണു വലിയ അപകടം ഒഴിവാക്കിയത്. 13 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കളിക്കുകയായിരുന്ന കുട്ടി ബാൽക്കണിയിലെ വിടവിലൂടെയാണ് താഴേക്കു വീണത്.
കുട്ടി കാൽവഴുതി വീഴുന്നതു കണ്ട ഭവേഷ് മാത്രെ എന്ന യുവാവു കുട്ടിയെ കയ്യിൽ താങ്ങിപ്പിടിക്കാൻ ഓടിയെത്തുകയായിരുന്നു. പൂർണമായി കയ്യിൽ ഒതുങ്ങിയില്ലെങ്കിലും യുവാവിന്റെ ശ്രമം വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായകമായി. ആശുപത്രിയിലെത്തിച്ച കുട്ടിയെ സിടി സ്കാൻ അടക്കമുള്ള പരിശോധനകൾക്കു വിധേയമാക്കിയ ഡോക്ടർമാർ കാര്യമായ പരുക്കുകളില്ലെന്ന് അറിയിച്ചിട്ടുണ്ട്.
‘‘കൂട്ടുകാരന്റെ വീട്ടിൽനിന്ന് തിരിച്ചുവരുന്ന വഴിയാണ് മുൻപിലെ കെട്ടിടത്തിലെ മുകളിലെ നിലയിൽനിന്ന് കുട്ടി വീഴുന്നത് കണ്ടത്. ഉടൻ കുട്ടിയെ രക്ഷിക്കാൻ ഓടി. ഇരുകയ്യും നീട്ടി കുട്ടിയെ പിടിക്കാനായിരുന്നു ശ്രമം. പക്ഷേ, കയ്യിൽനിന്ന് വഴുതി കാലിലും തട്ടിയ ശേഷം കുട്ടി താഴേക്കു വീഴുകയായിരുന്നു.’– ഭവേഷ് മാത്രെ പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭവേഷിന്റെ കൈകൾക്കു പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവിന്റെ ശ്രമത്തെയും ആത്മാർഥതയെയും പ്രശംസിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി.
English Summary:
Child Falls: Two-year-old miraculously survives a fall from a third-floor building in Dombivli.
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident mo-news-common-mumbainews 679iguu5upr1bfqovdapghs31g mo-news-national-states-maharashtra
Source link