KERALAM
കെ.പി.അനിൽദേവിന് ഗുരുദേവ പുരസ്കാരം

വർക്കല : പാളയംകുന്ന് കെ.രാഘവ മെമ്മോറിയൽ ഗുരുദേവ പ്രതിഷ്ഠായോഗം ഏർപ്പെടുത്തിയ ശ്രീനാരായണ ഗുരുദേവ പുരസ്കാരത്തിന് ഡ്യൂറോലാക് പെയിന്റ്സിന്റെയും സാമൂഹിക മുന്നേറ്റ മുന്നണിയുടെയും ചെയർമാനായ കെ.പി.അനിൽദേവ് അർഹനായി. 25,000 രൂപയും ശില്പവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. ഫെബ്രുവരി 7ന് വൈകിട്ട് 5.30ന് പാളയംകുന്ന് ഗുരുദേവാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡി.ജി.പി ടി.പി.സെൻകുമാർ അവാർഡ് സമ്മാനിക്കും. ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. ഭൗമശാസ്ത്രജ്ഞൻ ഡോ.ഡി.പദ്മലാൽ ചെയർമാനും ഗാനരചയിതാവും ഐ.പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ബി.ടി.അനിൽകുമാർ,എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് ജി.സത്യശീലൻ,പ്രതിഷ്ഠായോഗം സെക്രട്ടറി കെ.വിജയൻ എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.
Source link