ഷാഫി ഇനി നോവോർമ്മ

കൊച്ചി: മലയാളികളെ ചിരിപ്പിച്ച പ്രിയ സംവിധായകൻ ഷാഫിക്ക് (56) കേരളം വിട നൽകി. മൃതദേഹം ഞായറാഴ്ച വൈകിട്ട് മൂന്നിന് കലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. വിവിധ മേഖലകളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
മസ്തിഷ്കാഘാതത്തെ തുടർന്ന് 26ന് പുലർച്ചെ 12.25നായിരുന്നു അന്ത്യം. ഭൗതികദേഹം പുലർച്ചെ രണ്ടോടെ ആസ്റ്റർ മെഡ്‌സിറ്റിയിൽ നിന്ന് ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. തുടർന്ന് രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് ഒന്നു വരെ കലൂർ മണിപ്പാട്ടി പറമ്പിലെ സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിന് വച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി. രാജീവ്, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, എം. മുകേഷ് എം.എൽ.എ, ദിലീപ്, പൃഥ്വിരാജ്, മനോജ് കെ. ജയൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, അബു സലിം, ഷാജോൺ, രമേഷ് പിഷാരടി, നവ്യ നായർ, നമിത പ്രമോദ്, പൊന്നമ്മ ബാബു, വിനീത് കുമാർ, സൈജു കുറുപ്പ്, ഉണ്ണിമായ പ്രസാദ്, സംവിധായകരായ സിബി മലയിൽ, ബി. ഉണ്ണിക്കൃഷ്ണൻ, വിനയൻ, തിരക്കഥാകൃത്തുക്കളായ ബെന്നി പി. നായരമ്പലം, ശ്യാംപുഷ്‌കരൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
Source link