BUSINESS

പ്രത്യേക പരിഗണന പറ്റില്ല: ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമിലെ ഉൽപന്ന പക്ഷാപാതം തടയും


ന്യൂഡൽഹി∙ ഇ–കൊമേഴ്സ് കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമിൽ നിശ്ചിത ഉൽപന്നങ്ങൾക്കോ സേവനങ്ങൾക്കോ പ്രത്യേക പരിഗണന നൽകാൻ പാടില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) കരടുചട്ടം. അധിക പണം നൽകുന്ന സെല്ലർമാരുടെ ഉൽപന്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്നത് പല പ്ലാറ്റ്ഫോമുകളിലും പതിവാണ്. ആമസോൺ അവരുടെ സ്വന്തം ബ്രാൻഡ് ആയ ‘ആമസോൺ ബേസിക്സി’ന് പ്രത്യേക പരിഗണന നൽകിയത് വിവാദമായിരുന്നു.ഉൽപന്നങ്ങളോ സേവനങ്ങളോ നൽകുന്ന ഒരു സെല്ലർ സ്ഥാപനത്തിന്, ഇ–കൊമേഴ്സ് സ്ഥാപനവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെങ്കിൽ അവ ആ പ്ലാറ്റ്ഫോമിൽ വിൽക്കാൻ അനുമതിയുണ്ടാകില്ലെന്ന കരടുവ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ–കൊമേഴ്സ് കമ്പനി അവരുടെ പ്ലാറ്റ്ഫോമിന്റെ ഭാഗമായ ഏതെങ്കിലുമൊരു സെല്ലർ സ്ഥാപനത്തിൽ ഓഹരിയെടുക്കുന്നതും വിലക്കും. ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ സെല്ലർ കമ്പനികൾക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കാനും പാടില്ല. കരടിന്മേൽ അഭിപ്രായം സ്വീകരിച്ച ശേഷമേ ചട്ടം അന്തിമമാക്കൂ.


Source link

Related Articles

Back to top button