INDIA

ഡൽഹി തിരഞ്ഞെടുപ്പിന് ഗുജറാത്ത് പൊലീസ്; എതിർപ്പുമായി എഎപി

ഡൽഹി തിരഞ്ഞെടുപ്പിന് ഗുജറാത്ത് പൊലീസ്; എതിർപ്പുമായി എഎപി | മനോരമ ഓൺലൈൻ ന്യൂസ് – Gujarat Police deployment sparks AAP protest. The Election Commission ordered the deployment, despite AAP’s accusations of political motivations | India News, Malayalam News | Manorama Online | Manorama News

ഡൽഹി തിരഞ്ഞെടുപ്പിന് ഗുജറാത്ത് പൊലീസ്; എതിർപ്പുമായി എഎപി

മനോരമ ലേഖകൻ

Published: January 28 , 2025 12:44 AM IST

1 minute Read

∙തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവുപ്രകാരമെന്ന് ഗുജറാത്ത് മന്ത്രി

ഡൽഹി മുഖ്യമന്ത്രി അതിഷി, എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ (PTI Photo/Kamal Singh) (PTI01_09_2025_000212B)

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു സുരക്ഷാച്ചുമതലകൾക്കു ഡൽഹിയിൽ ഗുജറാത്ത് പൊലീസിനെ നിയോഗിച്ചതിൽ എതിർപ്പുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ. കേജ്‌രിവാളിന്റെ സുരക്ഷാച്ചുമതലയിൽ നിന്നു പഞ്ചാബ് പൊലീസിനെ പിൻവലിച്ചതിനു പിന്നാലെയാണു പുതിയ വിവാദം. 

എന്നാൽ, തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമനുസരിച്ചാണ് ഗുജറാത്ത് സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിനെ(എസ്പിആർഎഫ്) ഡൽഹിയിലേക്കയച്ചതെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘാവി പറഞ്ഞു. തിരഞ്ഞെടുപ്പു കാലത്തേക്കു മാത്രമാണ് 8 കമ്പനി എസ്ആർപിഎഫ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്നും ഗുജറാത്ത് മന്ത്രി വിശദീകരിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമനുസരിച്ചാണ് കഴിഞ്ഞ 13 മുതൽ തങ്ങൾ ഡൽഹിയിലെത്തി സുരക്ഷാച്ചുമതലയേറ്റെടുത്തതെന്ന് എസ്ആർപിഎഫ് കമൻഡാന്റ് തേജസ് പട്ടേൽ പറഞ്ഞു. 

ഏതാനും വർഷങ്ങളായി കേജ്‌രിവാളിന്റെ വ്യക്തിഗത സുരക്ഷയ്ക്കായി പഞ്ചാബിൽ നിന്ന് 12 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നുണ്ട്. ഇതു ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് എതിർത്തത്. മാത്രമല്ല, കേജ്‌രിവാളിന് ഡൽഹിയിൽ സെഡ‍് പ്ലസ് സുരക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പഞ്ചാബ് പൊലീസിന്റെ തന്റെ സുരക്ഷാച്ചുമതലയിൽ നിന്നൊഴിവാക്കിയതിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്നാണു കേജ്‌രിവാൾ ആരോപിച്ചത്.

English Summary:
Delhi elections: Gujarat Police deployment sparks AAP protest. The Election Commission ordered the deployment, despite AAP’s accusations of political motivations.

mo-news-common-newdelhinews mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 1ek37hpjo9ufcooddof62ne74g mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-aap


Source link

Related Articles

Back to top button