BUSINESS
ആ ഫോട്ടോ ഷൂട്ട് തട്ടിപ്പാകും, വീഴല്ലേ വീട്ടമ്മമാരെ!

ബ്രാൻഡഡ് വസ്ത്രകമ്പനികളുടെ പരസ്യത്തിനായി വീട്ടമ്മമാരെയും കുട്ടികളെയും തിരഞ്ഞെടുക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിപ്പു നൽകിയാണ് തട്ടിപ്പിനു വലവിരിക്കുന്നത്. പോസ്റ്റിലെ ലിങ്കിൽ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകുന്നതോടെ ഫോട്ടോ ആവശ്യപ്പെടും. അയച്ചാൽ ഫോട്ടോഷൂട്ടിനു തിരഞ്ഞെടുത്തതായി സന്ദേശം ലഭിക്കും. അതിൽ വീഴുന്നവരെ മോഹനവാഗ്ദാനം നൽകി ഷൂട്ടിനുവേണ്ട വസ്ത്രത്തിനും മേക്കപ്പിനുമുള്ള ചെലവിനായി 5,000 മുതൽ 25,000 രൂപവരെ ആവശ്യപ്പെടും. പറയുന്ന അക്കൗണ്ടിലേക്കു പണം അയയ്ക്കുന്നതോടെ അവർ മുങ്ങും. പിന്നെ ബന്ധപ്പെടാനാകില്ല. അപ്പോഴേ തട്ടിപ്പിന് ഇരയായെന്നു മനസ്സിലാകൂ. തൊഴിലിന്റെ പേരിലും തട്ടിപ്പ്
Source link