BUSINESS

കൊടുങ്കാറ്റ് ഒളിപ്പിച്ച് വിപണി, കുതിപ്പ് പ്രതീക്ഷിച്ച് നിക്ഷേപകർ ബജറ്റിന് മുൻപും വിപണി സംഭവബഹുലം


രൂപയുടെ വീഴ്ചയും ജിഡിപി മുരടിപ്പും ട്രംപിന്റെ നികുതി ഭീഷണികളും ബജറ്റിലെ കെണികളെക്കുറിച്ചുള്ള ആശങ്കകളും ചേർന്ന് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ വീണ്ടും മുന്നേറ്റം നിഷേധിച്ചു. വിദേശഫണ്ടുകളുടെ വില്പന തുടരുന്നത് വിപണിക്ക് പതിവ് പോലെ കെണിയൊരുക്കി. മുൻആഴ്ചയിൽ 23,203 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച 23,092 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ട്രംപിന്റെ വരവില്‍ പിടിച്ചു നിന്ന വിപണിക്ക് മോശം റിസൾട്ടുകളും ഫണ്ടുകളുടെ നിലക്കാത്ത വില്പനയും റീറ്റെയ്ൽ നിക്ഷേപകരുടെ പ്രതീക്ഷ നഷ്ടമായതും വിനയായി. വിദേശ ഫണ്ടുകളുടെ ഒഴിഞ്ഞുപോക്ക് മാത്രം ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുന്ന അവസ്ഥയിൽ നിന്നും അടുത്ത ആഴ്ചയിൽ തിരിച്ചുവരവ് നടത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വിപണി.


Source link

Related Articles

Back to top button