INDIALATEST NEWS

കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കും; നേരിട്ടുള്ള വിമാന സർവീസിനും ഇന്ത്യ-ചൈന ധാരണ

കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കും; നേരിട്ടുള്ള വിമാനസർവീസിനും ഇന്ത്യ-ചൈന ധാരണ | മനോരമ ഓൺലൈൻ ന്യൂസ് – Kailash Manasarovar Yatra Resumes: India and China Reach Agreement | Kailash | Mansarovar | India News Malayalam | Malayala Manorama Online News

കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കും; നേരിട്ടുള്ള വിമാന സർവീസിനും ഇന്ത്യ-ചൈന ധാരണ

ഓൺലൈൻ ഡെസ്ക്

Published: January 27 , 2025 10:24 PM IST

1 minute Read

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുവും (Photo : ANI/x)

ന്യൂഡല്‍ഹി∙ 2020 മുതൽ മുടങ്ങിക്കിടക്കുന്ന കൈലാസ- മാനസസരോവര്‍ യാത്രയും നേരിട്ടുള്ള വിമാനസർവീസും പുനരാരംഭിക്കാന്‍ ഇന്ത്യ- ചൈന ധാരണ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ചൈനീസ് സന്ദര്‍ശനത്തിലാണ് കൈലാസയാത്ര പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു. യാത്രയുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകള്‍ പ്രകാരമുള്ള രീതികള്‍ സെക്രട്ടറിതല ചര്‍ച്ചയില്‍ ഉയർന്നിരുന്നു. നിലവിലുള്ള കരാറുകൾ പ്രകാരമായിരിക്കും വിമാന സർവീസും പുനരാരംഭിക്കുക.

കഴിഞ്ഞ ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അന്ന് ചര്‍ച്ചയില്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് 2020ലെ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന യാത്ര പുനരാരംഭിക്കാൻ ധാരണയായത്. ഗാൽവാനിലെ നിയന്ത്രണരേഖയില്‍ സ്ഥിതിഗതികള്‍ ശാന്തമായതോടെ ഇരുരാജ്യങ്ങളും കഴിഞ്ഞ വർഷം സേനയെ പിന്‍വലിച്ചിരുന്നു. ഇതോടെയാണ് നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളിലേക്ക് കടന്നത്.

അതിനിടെ നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ വിവരങ്ങളും മറ്റു സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായി. ചർച്ചകൾ പടിപടിയായി പുനരാരംഭിക്കുന്നതിനും മുൻഗണനാ മേഖലകളെ അഭിസംബോധന ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

English Summary:
Kailash Manasarovar Yatra resumes: India and China held a two-day foreign secretary-level talks in which it was decided to resume Kailash-Mansarovar yatra in the summer.

mo-politics-leaders-internationalleaders-xijinping 44f5dq76h5vu4ejoa5i4mv4rok 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-travel-kailash mo-politics-leaders-narendramodi mo-travel-manasarovar


Source link

Related Articles

Back to top button