കണ്ണീർപ്പുഴയായി ഓഹരികൾ; നഷ്ടം 8 ലക്ഷം കോടി, നിഫ്റ്റി ‘സൈക്കോളജിക്കൽ ലെവലിനും’ താഴേക്ക്, വീഴ്ചയിൽ മുന്നിൽ ഐടി

വീണ്ടുമൊരു കേന്ദ്ര ബജറ്റ് (Budget 2025) പടിവാതിലിൽ എത്തിനിൽക്കേ, ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം ചെയ്യുന്നത് ‘വമ്പൻ’ നഷ്ടത്തോടെ. സെൻസെക്സ് (sensex) 76,000നും താഴെയായി. നിഫ്റ്റി (nifty) നിക്ഷേപകരുടെ ‘സൈക്കോളജിക്കൽ ലെവൽ’ (psychological level) ആയ 23,000നും താഴെയെത്തി. നിഫ്റ്റി വൈകാതെ 22,000നും താഴേക്ക് കൂപ്പുകുത്തിയേക്കാമെന്നും അതോടെ മാത്രമേ ‘വാങ്ങൽ പിന്തുണ’യ്ക്ക് (buying support) സാധ്യതയുള്ളൂ എന്നും എംകേ ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ മനീഷ് സൊന്താലിയ അഭിപ്രായപ്പെട്ടു.നിക്ഷേപകർ ഓഹരി വാങ്ങാനോ വിൽക്കാനോ കണക്കുകൂട്ടുന്ന നിർണായക പോയിന്റുകളാണ് സൈക്കോളജിക്കൽ ലെവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു വലിയകൂട്ടം നിക്ഷേപകരുടെ സംയോജിത ‘നിരീക്ഷണമാണ്’ ഈ പോയിന്റ് കണക്കാക്കുന്നതിന് പിന്നിൽ. കഴിഞ്ഞവാരാന്ത്യത്തിലെ ക്ലോസിങ് പോയിന്റായ 76,190ൽ നിന്ന് നഷ്ടത്തോടെ 75,700ൽ ഇന്ന് വ്യാപാരം ആരംഭിച്ച സെൻസെക്സ് ഇന്നൊരു ഘട്ടത്തിൽ 75,348 വരെ ഇടിഞ്ഞു. നിലവിൽ വ്യാപാരം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോഴുള്ളത് 773 പോയിന്റ് (-1.02%) ഇടിഞ്ഞ് 75,416ൽ. നിഫ്റ്റി 22,490ൽ ആരംഭിച്ച് 22,826 വരെ ഇറങ്ങി. വ്യാപാരം പുരോഗമിക്കുന്നത് 248 പോയിന്റ് (-1.07%) താഴ്ന്ന് 22,844ലാണ്.
Source link